വ്യാപാരി ദ്രോഹനടപടികൾ അവസാനിപ്പിക്കണം
Monday 10 November 2025 8:09 PM IST
കോട്ടയം: പ്ലാസ്റ്റികിന്റെയും ജി.എസ്.ടി രജിസ്‌ട്രേഷന്റയും പേരിൽ നടക്കുന്ന വ്യാപാരി ദ്രോഹ നടപടികളിൽ നിന്നും പഞ്ചായത്തും ഗവൺമെന്റും പിൻവാങ്ങണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ വ്യാപാര ഭവനിൽ കൂടിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, പി.ശിവദാസ്, സജി മാറാമറ്റം, ഗിരിഷ് കോനാട്ട്, വി.സി ജോസഫ്, ടോമിച്ചൻ അയ്യരുകുളങ്ങര, പി.എസ് കുര്യാച്ചൻ, എം.എ അഗസ്റ്റിൻ, അബ്ദുൾ അസീസ്, കെ.എം മാത്യു, ജിന്റു കുര്യൻ, ഷാജി എബ്രാഹം, സജിമോൻ കെ.മിറ്റത്താനി തുടങ്ങിയവർ പങ്കെടുത്തു.