ഡയാലിസിസ് കിറ്റ് വിതരണം

Monday 10 November 2025 8:11 PM IST

കെഴുവംകുളം: സംഗീത പുരുഷ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലാ സൻമനസ്സ് കൂട്ടായ്മ, ജനമൈത്രി പൊലീസ്, മാർ സ്ലീവാ മെഡിസിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 15 ന് രാവിലെ 10 ന് ഡയാലിസിസ് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. ചേർപ്പുങ്കൽ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന കിറ്റ് വിതരണം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെഡിസിറ്റി നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. തോമസ് മാത്യു, സി.പി.ഒ സുരേഷ് കുമാർ എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിക്കും. ബേബിച്ചൻ കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ജോസഫ് മലേപ്പറമ്പിൽ മുഖ്യാതിഥിയാകും.