വഴയില-പഴകുറ്റി: നാലുവരിപ്പാത നിർമ്മാണം ഹൈസ്‌പീഡിൽ വ്യാവസായിക ഇടനാഴിക്ക് വഴിയൊരുങ്ങും
നെടുമങ്ങാട് : മലഞ്ചരക്കിന്റെ മണ്ണിൽ വ്യാവസായിക ഇടനാഴിക്ക് ഇടമൊരുക്കി വഴയില-പഴകുറ്റി നാലുവരിപ്പാത നിർമ്മാണം ഹൈസ്‌പീഡിൽ. സ്ഥലമെടുപ്പും നഷ്ടപരിഹാര വിതരണവും വ്യാപാരികളുടെ പുനരധിവാസവും ഉറപ്പാക്കി മുന്നേറുന്ന നിർമ്മാണം മൂന്നാംറീച്ച് പിന്നിടുകയാണ്. കരകുളം ഫ്ലൈഓവർ,റീടൈനിംഗ് വാൾ,കലുങ്ക് നിർമ്മാണ ജോലികൾ അന്തിമഘട്ടത്തിലെത്തി. നാലുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ബഡ്ജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാകുമെന്നാണ് പ്രതീക്ഷ. സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ.അനിലിന്റെ മുൻകൈയിൽ ഭരണാനുമതി ലഭിച്ച 1,185 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിർമ്മാണം പൂർത്തിയാവുമ്പോൾ 1,300 കോടിയോളം രൂപ ചെലവ് വരുമെന്നാണ് അനുമാനം.
നിലവിൽ
കരകുളം ഫ്ളൈഓവർ പൈൽ 48 എണ്ണവും പൂർത്തിയായി. പിയർ 24-ൽ 20 എണ്ണവും പൂർത്തിയായി.രണ്ടെണ്ണം പുരോഗമിക്കുന്നു.പിയർ ക്യാപ് 14 എണ്ണത്തിൽ നാലെണ്ണം പൂർത്തിയായി.രണ്ടെണ്ണം പുരോഗമിക്കുന്നു. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള 4.3കിലോമീറ്ററിൽ 90 ശതമാനം റീടൈനിംഗ് വാൾ പൂർത്തിയാക്കി. ആദ്യ ഭാഗത്ത് 500 മീറ്ററിൽ മെറ്റലിംഗ് പ്രവൃത്തികളും പുരോഗമിക്കുന്നു. ആകെയുള്ള 8 കലിങ്കുകളിൽ 4 എണ്ണം പൂർത്തിയായി. പ്രീകാസ്റ്റ് ഡ്റയിൻ കാസ്റ്റിംഗ് ഏകേദശം 60മീറ്റർ ഒരു ദിവസം എന്ന രീതിയിൽ പുരോഗമിക്കുകയാണ്.
റീച്ച് 1: വഴയില- കെൽട്രോൺ : 4.160 കിലോമീറ്റർ ദൂരത്തിൽ പേരൂർക്കട,കരകുളം വില്ലേജുകളിലായി 3.1635 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 4.62 കോടി രൂപ 250 പേർക്ക് നൽകി.19 പേർ അക്കൗണ്ട് രേഖകൾ നൽകാത്തതിനാൽ തുക കൈമാറിയിട്ടില്ല.
റീച്ച് 2: കെൽട്രോൺ - വാളിക്കോട് ജംഗ്ഷൻ - കരകുളം,അരുവിക്കര, നെടുമങ്ങാട് വില്ലേജുകളിലായി 3.960 കിലോമീറ്റർ ദൂരത്തിൽ 4. 8259 ഹെക്ടർ ഭൂമി ഏറ്റെടുത്തു.4.88 കോടി രൂപ 301 പേർക്ക് കൈമാറി.ബാക്കിയുള്ള 81 പേർക്ക് ആർ.ആൻഡ് ആർ പാക്കേജ് നൽകുന്നതിനായി 71, 00,000 രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.അവാർഡ് തുകയായി അനുവദിച്ച 284.19 കോടി രൂപയിൽ 276. 66 കോടി രൂപ 252 പേർക്ക് അനുവദിച്ചു.
റീച്ച് 3: പഴകുറ്റി പമ്പ് ജംഗ്ഷൻ-കച്ചേരി- 11-ആം കല്ല് -നെടുമങ്ങാട്, കരിപ്പൂര്, ആനാട് വില്ലേജുകളിലായി 3.200 കിലോമീറ്റർ ദൂരത്തിൽ 2.7396 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 11 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 591 കേസുകളിൽ 4.96 കോടി രൂപയുടെ ആർ.ആർ. പാക്കേജ് ലാൻഡ് റവന്യൂ കമ്മീഷണർ ജൂലായ് 19ന് അംഗീകരിച്ചു. 396,43, 91, 978 രൂപ എൽ.കോസ്റ്റ് ഇനത്തിൽ ലഭ്യമായി.19 (1) വിജ്ഞാപനത്തിനുള്ള നടപടികളും പൂർത്തിയായി.