ശാസ്ത്ര വിജ്ഞാനോത്സവം

Monday 10 November 2025 9:09 PM IST

നീലേശ്വരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന നീലേശ്വരം നഗരസഭ വിജ്ഞാനോത്സവം പേരോൽ ജി.എൽ.പി സ്കൂളിൽ പാട്ടത്തിൽ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൊച്ചു മജീഷ്യൻ ഹൃദയദേവ് നീലേശ്വരം മാജിക് അവതരിപ്പിച്ചു.ഡോ.വി.സുരേശൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.വി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എ.പി.മുരളീധരൻ , പി.വി.സരിത , വി.വി.ശാന്ത, സി കെ.ശൈലജ സി,കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.കെ.വി.രവീന്ദ്രൻ, കെ.നന്ദകുമാർ, ബിന്നി ഐരാറ്റിൽ, പത്മിനി കളത്തേര എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.എൽ.പി.യു.പി.എച്ച്.എസ് വിഭാഗങ്ങളിൽ നീലേശ്വരം നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നായി 65 കുട്ടികൾ പങ്കെടുത്തു.അമീബിക് മസ്തിഷ്ക്കജ്വരത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ സംസ്കരണത്തിന്റെ നൂതനവഴികളെക്കുറിച്ചും കുട്ടികളിൽ അറിവ് പകർന്നു.