കേന്ദ്രസർവകലാശാലയിൽ ബിരുദദാന സമ്മേളനം

Monday 10 November 2025 9:12 PM IST

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയുടെ ഒൻപതാമത് ബിരുദദാന സമ്മേളനം ഇന്ന് രാവിലെ 10ന് പെരിയ ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും.കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറലും ഡിപ്പാർട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് സെക്രട്ടറിയുമായ ഡോ. എൻ.കലൈശെൽവി മുഖ്യാതിഥിയായി ബിരുദദാന പ്രഭാഷണം നടത്തും. വൈസ് ചാൻസലർ പ്രൊഫ.സിദ്ദു പി.അൽഗുർ അദ്ധ്യക്ഷത വഹിക്കും. 2025ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 923 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളതെന്ന് രജിസ്ട്രാർ ഇൻ ചാർജ്ജും കൺട്രോളർ ഓഫ് എക്സാമിനേഷൻസുമായ ഡോ.ആർ. ജയപ്രകാശ് പറഞ്ഞു. ഫിനാൻസ് ഓഫീസർ ഇൻ ചാർജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മറ്റി ചെയർമാൻ പ്രൊഫ. മനു, പബ്ലിക് റിലേഷൻസ് ഓഫീസർ കെ.സുജിത് തുടങ്ങിയവരും വാ‌ർത്താസമ്മേളനത്തിൽ പങ്കെടുത്തു.