പാനൂരിൽ ഗാന്ധി പ്രതിമ അനാച്ഛാദനം

Monday 10 November 2025 9:15 PM IST

പാനൂർ:ചേല് പാനൂരിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനവും നവീകരിച്ച കെ.എം.സൂപ്പി സ്മാരക ബസ് സ്റ്റാൻഡ് നാമകരണ ബോർഡിന്റെ ഉദ്ഘാടനവും പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം നിർവഹിച്ചു.നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഹനീഫ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഇബ്രാഹിം ഹാജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി, കൗൺസിലർമാരായ എൻ.എ.കരീം, നസീല കണ്ടിയിൽ, എം.പി.കെ.അയ്യൂബ്, പ്രീത അശോക്, മുസ്തഫ കല്ലുമ്മൽ, ശോഭനകുന്നുള്ളതിൽ, സി എച്ച് സ്വാമിദാസൻ , പി.കെ. ഷീബ, പി.പി.എ സലാം, വി.സുരേന്ദ്രൻ, പി.കെ.ഷാഹുൽ ഹമീദ്, ടി.ടി. രാജൻ ടി.കെ.അശോകൻ ,നഗരസഭ ക്ലീൻസിറ്റി മാനേജർ ശശി നടുവിലക്കണ്ടി എന്നിവർ സംസാരിച്ചു.ശിൽപി സി.മധുസൂദനൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.