മണ്ണാൻ വണ്ണാൻ സമുദായസംഘം സമ്മേളനം

Monday 10 November 2025 9:19 PM IST

പാലക്കുന്ന്: മണ്ണാൻ വണ്ണാൻ സമുദായ സംഘം ഏരിയ സമ്മേളനം . പാലക്കുന്ന് മർച്ചന്റ് നേവി ക്ലബ് ഹാളിൽ എം.വി.എസ്.എസ് ജില്ലാ പ്രസിഡന്റ് ചന്ദ്രാനന്ദൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു തെയ്യം കലാ അക്കാഡമിയുടെ ആദരവ് നേടിയ കൃഷ്ണൻ മാസ്റ്റർ കുറ്റിക്കോൽ, ഉപേന്ദ്രൻ രാവണേശ്വരം, ഫോക്‌ലോർ അവാർഡ് ജേതാവ് സുകുമാരൻ പെരിയ കർണ്ണമൂർത്തി, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ അംഗങ്ങളുടെ മക്കൾ എന്നിവരെ അനുമോദിച്ചു.സെക്രട്ടറി രാജേന്ദ്രൻ പളളിക്കര പ്രവർത്തന റിപ്പോർട്ടും വി.അമ്മിണി പരവനടുക്കം വരവുചെലവ് കണക്കും ശശിധരൻ ബാര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മോഹനൻ രാമരം ഡോ.ബാലകൃഷ്ണൻ, അച്യുതൻ താനൂർ, രമേശൻ, അരുൺകുമാർ വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. രാജേന്ദ്രൻ പളളിക്കര സ്വാഗതവും സതീശൻ പളളിക്കര നന്ദിയും പറഞ്ഞു. ഭാരവാഹികൾ :പുരുഷോത്തമൻ പെരിയ പ്രസി),​ രാജേന്ദ്രൻ പളളിക്കര (സെക്ര) വി അമ്മിണി (ട്രഷ).