മദ്യപാനത്തിനിടെ സുഹൃത്തിന്റെ തലയ്ക്കടിച്ചു
Tuesday 11 November 2025 12:44 AM IST
കല്ലറ: മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഭരതന്നൂർ അംബേദ്കർ കോളനിയിൽ സുധീഷി (21)നാണ് തലയ്ക്ക് അടിയേറ്റത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തായ ഷൈജുവിന്റെ വീട്ടിലാണ് സംഭവം. അടിയേറ്റ് ബോധരഹിതനായ സുധീഷിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷൈജുവിനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.