സ്ഥാനാർത്ഥികളായി... ആദ്യഘട്ട ലിസ്റ്റുമായി കോൺഗ്രസ്

Tuesday 11 November 2025 12:03 AM IST

  • കൂടുതലും പുതുമുഖങ്ങൾ

തൃശൂർ: കോർപറേഷൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ച് കോൺഗ്രസ്. കോർപറേഷനിലെ 24 വാർഡിലെയും ജില്ലാ പഞ്ചായത്തിലെ 13 ഡിവിഷനിലെയും സ്ഥാനാർത്ഥികളുടെ പേരാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ടത്. കൂടുതലും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ ആദ്യ പട്ടികയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹനും സിറ്റിംഗ് കൗൺസിലർമാരായ നാലുപേരും മത്സര രംഗത്തുണ്ട്. ജോൺ ഡാനിയേൽ, അഡ്വ.വില്ലി ജോയ്, ശ്യാമള മുരളീധരൻ, ലാലി ജെയിംസ് എന്നിവരാണുള്ളത്. അടുത്ത ലിസ്റ്റ് ഉടനെ പ്രഖ്യാപിക്കുമെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂർ കോർപറേഷനിൽ മുൻകൂട്ടി മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ലെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത റോജി ജോൺ എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് കൺവീനർ ടി.വി.ചന്ദ്രമോഹനും സന്നിഹിതനായി. രണ്ട് സിറ്റിംഗ് കൗൺസിലർമാരായ വനിതകളെ ജനറൽ സീറ്റുകളിലാണ് മത്സരിപ്പിക്കുന്നത്. അഡ്വ.വില്ലി ജോയിയെ ചേറൂർ ഡിവിഷനിലും ശ്യാമള മുരളീധരനെ മുക്കാട്ടുകരയിലുമാണ് നിറുത്തുക. 56 ഡിവിഷനിലേക്കാണ് ഇത്തവണ മത്സരം. ജില്ലാ പഞ്ചായത്തിലെ 13 ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലിസ്റ്റിലും പുതുമുഖങ്ങളെയാണ് അവതരിപ്പിച്ചത്. കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികൾ ചുവടെ

സ്ഥാനാർത്ഥികളും ഡിവിഷനും

പൂങ്കുന്നം : ശ്രീകുമാർ മങ്ങാട്ട്, പാട്ടുരായ്ക്കൽ: ജോൺ ഡാനിയേൽ, പെരിങ്ങാവ് : (വനിത) ശാരി കിഷോർകുമാർ, രാമവർമപുരം: എം.സി.ഗ്രേസി, കുറ്റുമുക്ക് : ഷിബു പൊറത്തൂർ, വില്ലടം: (വനിത) ബീന സെബാസ്റ്റ്യൻ, ചേറൂർ: അഡ്വ.വില്ലി ജിജോ, ഗാന്ധിനഗർ: (വനിത) അഡ്വ.സുബി ബാബു, മുക്കാട്ടുകര : ശ്യാമള മുരളീധരൻ, മണ്ണുത്തി: എം.യു.മുത്തു, ഒല്ലൂക്കര: കെ.ഗോപാലകൃഷ്ണൻ, കുട്ടനെല്ലൂർ: എസ്.സി.ഹരീഷ് മോഹൻ, എടക്കുന്നി: (വനിത) രശ്മി ഉണ്ണികൃഷ്ണൻ, തൈക്കാട്ടുശേരി: (വനിത) മോളി ഫ്രാൻസിസ്, ചിയ്യാരം: (വനിത) ബിന്ദു ജോജു, തിരുവമ്പാടി: (വനിത) അഡ്വ.സുനിത മേനോൻ, കോട്ടപ്പുറം: കെ.ഗിരീഷ്‌കുമാർ, കൂർക്കഞ്ചേരി: (വനിത) സി.എം.അമ്പിളി, പനമുക്ക് : (വനിത) ഷീന ചന്ദ്രൻ, ലാലൂർ: (വനിത) ലാലി ജെയിംസ്, കാനാട്ടുകര: ലീന പ്രഹ്ലാനന്ദൻ, അയ്യന്തോൾ: (വനിത) വത്സല ബാബുരാജ്, സിവിൽ സ്റ്റേഷൻ: എ.പ്രസാദ്, പുതൂർക്കര: മേഫി ഡെൽസൻ.