ഡോ: ചിത്രയ്ക്ക് ദേശീയ പുരസ്കാരം
Tuesday 11 November 2025 12:04 AM IST
തൃശൂർ: നിപ്മറിലെ ദന്ത ഡോക്ടർ ചിത്ര ബോസിന് ദേശീയ പുരസ്‌കാരം. പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയിലാണ് ദേശീയ അംഗീകാരം. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഏർപ്പെടുത്തിയ ചരക പുരസ്‌കാരത്തിനാണ് ഡോ. ചിത്ര ബോസ് അർഹയായത്. പുരസ്‌കാരം മുംബായ് ജിയോ ഇന്റർനാഷണൽ ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ചിലി കോൺസുലാർ ജനറൽ ഗുസ്താവോ ഗോൺസലാസിൽ നിന്നും ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ദന്തപരിചരണം നൽകുന്നതിനായി നിപ്മറിൽ സ്ഥാപിച്ച യൂണിറ്റിലെ കൺസൾട്ടന്റാണ്. ആലുവ സ്വദേശിയാണ്. പുരസ്‌കാരത്തിന് അർഹയായ ഡോ. ചിത്ര ബോസിനെ മന്ത്രി ഡോ. ആർ.ബിന്ദു അഭിനന്ദിച്ചു.