'യുക്തിചിന്തയ്ക്കും മന്ത്രിയെ വേണം'
Tuesday 11 November 2025 12:06 AM IST
കൊടുങ്ങല്ലൂർ: കേരളത്തിൽ യുക്തി ചിന്താ - ശാസ്ത്രാവബോധ പ്രചാരണത്തിന് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന് യുക്തിവാദി സംഘം കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പട്ടികജാതിക്കും പട്ടിക വർഗത്തിനും മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും ദേവസ്വത്തിനും ന്യൂനപക്ഷത്തിനും പ്രത്യേകം വകുപ്പും മന്ത്രിമാരുമുണ്ട്. എന്നാൽ ഭരണഘടനയുടെ 51ാം വകുപ്പ് പ്രകാരം സമൂഹത്തിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്താനും അവ പ്രചരിപ്പിക്കുവാനും ഒരു വകുപ്പോ മന്ത്രിയോ ഇല്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ശക്തിധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.മോഹൻദാസ് അദ്ധ്യക്ഷനായി. ഭാരവാഹികൾ : എ.ആർ.സതീഷ് (പ്രസി.), പി.എം.അബ്ദുൽ കരീം (വൈസ് പ്രസി.), പി.എ.മോഹൻ (സെക്ര.), പി.കെ.ഹർഷൻ (ജോ. സെക്ര.) പി.എസ്.മോഹൻദാസ് (ട്രഷ.).