ഏജീസ് ഓഫീസിലേക്ക് മാര്‍ച്ചും ധർണയും

Tuesday 11 November 2025 12:11 AM IST

തൃശൂർ: കേരള ഭിന്നശേഷി ക്ഷേമ സംഘടനയുടെ ആഭിമുഖ്യത്തിൽ 14ന് ഏജീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ച അവകാശ പത്രികയിലെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച്. ഭിന്നശേഷിക്കാർക്ക് പ്രതിമാസ പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക, ഭൂമിയും വീടുമില്ലാത്ത ഭിന്നശേഷിക്കാർ അംഗങ്ങളായുള്ള കുടുംബങ്ങൾക്ക് ഭവനപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണ ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. സംഘടന സെക്രട്ടറി കാദർ നാട്ടിക,​ ടി.കെ.സൈതലവി, പ്രമോദ് ഏലപ്പുള്ളി, വൈശാഖ് മുണ്ടൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.