ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

Tuesday 11 November 2025 12:12 AM IST

തളിക്കുളം: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികളുടെ സേവനത്തിനും തീരസുരക്ഷ ഉറപ്പാക്കുന്നതിനും തളിക്കുളം പഞ്ചായത്ത് കേന്ദ്രികരിച്ച് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത ഉദ്ഘാടനം ചെയ്തു. ഹെൽപ് ഡെസ്ക്കിലേക്കുള്ള ലാപ്‌ടോപ്, മൾട്ടി പർപസ് പ്രിന്റർ, യു.പി.എസ് എന്നിവ നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജിന് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബുഷറ അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ഹെൽപ് ഡെസ്‌ക്കിലേക്ക് ആവശ്യമായ ഉപകരണങ്ങൾക്കായി പഞ്ചായത്ത് 80,000 രൂപയാണ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളികളുടെ സേവനത്തിനായി നിയമിച്ച സാഗർമിത്ര മുഖാന്തരമാണ് ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തികുക.