മാവേലിക്കരയിൽ കോൺ. അംഗം സി.പി.എമ്മിൽ

Tuesday 11 November 2025 12:13 AM IST

മാവേലിക്കര : നഗരസഭയിൽ കോൺഗ്രസിന്റെ വനിതാ നേതാവ് സി.പി.എമ്മിൽ ചേർന്നു. നഗരത്തിലെ മഹിളാ കോൺഗ്രസിന്റെ സജീവ പ്രവർത്തകയും കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റുമായ പ്രിയങ്കയാണ് വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. പുന്നമൂട് ആലംമൂട്ടിൽ മുക്കിന് സമീപം നടന്ന യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ പാർട്ടി​ പതാക കൈമാറി. ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് രക്ത ഹാരമണിയിച്ച് പ്രിയങ്കയെ സ്വീകരിച്ചു. ഡി.തുളസിദാസ്, നവീൻ മാത്യു ഡേവിഡ്, കെ.അജയൻ തുടങ്ങിയവർ പങ്കെടുത്തു.