ഹരിപ്പാട് നഗരസഭ മെച്ചപ്പെടുത്താൻ യു.ഡി.എഫ് , പിടിച്ചെടുക്കാൻ എൽ.ഡി.എഫ്
ഹരിപ്പാട്: നഗരസഭയിലെ 29 അംഗ ഭരണസമിതിയിൽ 14 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് കഴിഞ്ഞതവണ അധികാരത്തിലെത്തിയത്. അതിന് മുൻ വർഷം 22 സീറ്റുകൾ നേടിയ യു.ഡി.എഫ് കഴിഞ്ഞതവണ 14 സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. എൻ.ഡി.എ അഞ്ച് സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി. യു.ഡി.എഫിന്റെ 14 സീറ്റിൽ ഒന്നും, എൽ.ഡി.എഫിന്റെ ഒരു സീറ്റും സ്വതന്ത്രരാണ്. നഗരസഭയിൽ വാർഡ് പുനർനിർണയം രാഷ്ട്രീയപ്രേരിതമാണെന്നും ഭരണസമിതിക്ക് അനുകൂലമായ രീതിയിലാണ് വാർഡുകളുടെ അതിർത്തി നിർണയിച്ചതെന്നും പ്രതിപക്ഷം ആരോപണം ഉയർത്തുന്നുണ്ട്. നഗരത്തിലെ എല്ലാ വാർഡുകളിലും ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണവും മണ്ഡലത്തിലെ രമേശ് ചെന്നിത്തലയുടെവികസന പ്രവർത്തനങ്ങളും അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. അതേസമയം സംസ്ഥാന ഭരണത്തിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടൊകുമെന്നാണ് ഇടതുമുന്നണിയുടെ വിശ്വാസം. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിലേക്ക് ഉയർന്ന എൻ.ഡി.എ ഇത്തവണ ഭരണം കൈയടക്കാനുള്ള ഊർജ്ജിതശ്രമത്തിലാണ്.
ഭരണം: യു.ഡി.എഫ്
കക്ഷിനില
കോൺഗ്രസ് - 12
സി.പി.എം - 8
സി.പി.ഐ - 1
ആർ.എസ്.പി - 1
ബി.ജെ.പി - 5
സ്വതന്ത്രർ - 2