വർക്കല സി.എച്ച്.എം.എം. കോളജിൽ എ.ഐ സെമിനാർ
Tuesday 11 November 2025 1:16 AM IST
വർക്കല: ലോക ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി വർക്കല സി.എച്ച്.എം.എം. കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇമ്മോർട്ടാലിറ്റി’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കാര്യവട്ടം ഗവ. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ് എസ്. സെമിനാർ നയിച്ചു. തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കകൾ നിലനിൽക്കുന്നുവെങ്കിലും നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് പുതിയ അവസരങ്ങൾ പുതുതലമുറയെ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മെറ്റ്ക ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സൈനുലാബ്ദീൻ പൂന്തോട്ടം സെമിനാർ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ അധ്യക്ഷനായിരുന്നു.