വിദ്യാർത്ഥികളുടെ ചിത്ര പ്രദര്‍ശനം
Tuesday 11 November 2025 12:25 AM IST
തൃശൂർ: മാള ഹോളിഗ്രേസ് അക്കാഡമിയിലെ മൂന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ 13 വരെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കുമെന്ന് വിദ്യാർത്ഥികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 135 വിദ്യാർത്ഥികളുടെ ഒരു ചിത്രം വീതമാണ് പ്രദർശനത്തിനുണ്ടാവുക. ചിത്രങ്ങൾ മിതമായ വിലയ്ക്ക് വാങ്ങാനുള്ള അവസരവുമുണ്ട്. പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് 11.30ന് ശിൽപ്പി ഡാവിഞ്ചി സുരേഷ് നിർവഹിക്കുമെന്ന് വിദ്യാർത്ഥികളായ കാത്‌ലിൻ മാരി ജൂസൻ, നിരഞ്ജന രാജേഷ്, സൊനാലി കോച്ചേരി, ആഹിൽ മുഹമ്മദ്, ആര്യവ് കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.