സഹോദയ കോംപ്ലക്സ് ഖോഖോ ടൂർണമെന്റ്

Tuesday 11 November 2025 1:27 AM IST

നെടുമങ്ങാട് : അമൃത കൈരളി വിദ്യാഭവനിൽ നടന്ന സൗത്ത് സോൺ സഹോദയ കോംപ്ലക്സ് ഖോഖോ ടൂർണമെന്റ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എം.ജി.എം സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളും ചാമ്പ്യൻമാരായി.സൗത്ത് സോൺ സഹോദയയുടെ ഭാഗമായ 29 സ്കൂളുകളിലെ ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.ഖോഖോ വേൾഡ് കപ്പ്‌ ചാമ്പ്യൻ ബി.നിഖിൽ ഉദ്‌ഘാടനം നിർവഹിച്ചു.അമൃതകൈരളി സ്കൂൾ പ്രിൻസിപ്പൽ എസ്.സിന്ധു സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എ.എസ്.ഗംഗ നന്ദിയും പറഞ്ഞു.സ്കൂൾ മാനേജർ. ജി. എസ്. സജികുമാർ, എൻ.എം വിദ്യകേന്ദ്ര പ്രിൻസിപ്പലും സൗത്ത് സോൺ സഹോദയ കോംപ്ലക്സ് സെക്രട്ടറിയുമായ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.