പെന്‍ഷനേഴ്സ് ജില്ലാ സമ്മേളനം

Tuesday 11 November 2025 12:27 AM IST

തൃശൂർ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ സമ്മേളനം 12, 13 തിയതികളിലായി സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടക്കും. 13ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കൗൺസിലും നാലിന് പാനൽ ചർച്ചയും ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കും. കർമ്മശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹരായ സി.എൽ.സൈമൺ മാസ്റ്റർക്ക്, ബെന്നി പോൾ മാഞ്ഞൂരാൻ സ്മാരക പുരസ്‌കാരം സമ്മാനിക്കും. പി.ടി.സണ്ണി, പി.കെ.ശ്രീരാജ് കുമാർ, കെ.സി.തമ്പി, പി.കൃഷ്ണപ്രകാശ്, എ.സി.വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.