തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കണം: ബെഫി

Tuesday 11 November 2025 1:42 AM IST

തിരുവനന്തപുരം: തൊഴിലിടങ്ങൾ സ്ത്രീസൗഹൃദമാകണമെന്നും വനിതാജീവനക്കാർക്ക് സൗകര്യങ്ങളൊരുക്കണമെന്നും ബെഫി ജില്ല വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.ജി.ജെയിംസ് ഹാളിൽ നടന്ന കൺവെൻഷൻ ബെഫി സംസ്ഥാന വനിതാ കൺവീനർ രമ്യരാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ അശ്വതി എസ്.പിള്ള അദ്ധ്യക്ഷയായി. കെ.ഹരികുമാർ,എസ്.എസ്.സജീവ് കുമാർ,എൻ.നിഷാന്ത്,എസ്.എൽ.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.ആർ.സിമി, ജെ.ആർ. പാർവതി തുടങ്ങിയവർ പങ്കെടുത്തു.ജില്ലാഭാരവാഹികളായി അശ്വതി എസ്.പിള്ള(കേരള ഗ്രാമീണ ബാങ്ക്) വനിതാ സബ് കമ്മിറ്റി കൺവീനറായും ജെ.ആർ.പാർവതി(സി.എസ്.ബി.ബാങ്ക്),ആർ.സിമി (കേരള ബാങ്ക്),അനുലക്ഷ്മി(യൂക്കോബാങ്ക്) എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.