എൻ. ഗോപാലകൃഷ്ണകുറുപ്പ്
Monday 10 November 2025 11:46 PM IST
ഇലവുംതിട്ട: ഏറണികുന്നിൽ ശ്രീലക്ഷ്മിയിൽ എൻ. ഗോപാലകൃഷ്ണകുറുപ്പ് (74. റിട്ട.സുബേദാർ മേജർ, മുൻ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ) നിര്യാതനായി. മെഴുവേലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറും കേരള കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. മൃതദേഹം 12ന് രാവിലെ 10:30 ന് മെഴുവേലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ : രാജം എ. ആർ. (മുൻ പഞ്ചായത്ത് സെക്രട്ടറി ). മക്കൾ : അനൂപ് ജി. കുറുപ്പ്, അരുൺ ജി. കുറുപ്പ്. മരുമകൾ : അഡ്വ. ചിത്ര എസ്. നായർ. കൊച്ചുമകൾ : നിതാരാ കുറുപ്പ്.