കോഴിക്കോട് കോൺഗ്രസ് മേയറാകാൻ വി.എം. വിനു

Tuesday 11 November 2025 1:52 AM IST

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ സംവിധായകൻ വി.എം. വിനുവിനെ കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്ന് സൂചന. പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കും. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും, എം.കെ രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാറും വി.എം വിനുവിനെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട് ചർച്ച നടത്തിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അതേ സമയം മേയർ സ്ഥാനാർത്ഥിയാകാൻ മനസ് കൊണ്ട്സമ്മതം അറിയിച്ചിട്ടുണ്ടെന്നും ഡി.സി.സി നേതൃത്വം വിവരങ്ങൾ പുറത്തുവിടുമെന്നും വി.എം. വിനു പറഞ്ഞു.