തശൂർ മേയർ മൂന്ന് മാസം സുഖവാസത്തിന്
Tuesday 11 November 2025 1:54 AM IST
തൃശൂർ: എൽ.ഡി.എഫിന്റെ പ്രചാരണത്തിനില്ലെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. തന്റെ കാലത്തുണ്ടായ വികസനം ജനങ്ങളിലേക്ക് എത്തിക്കേണ്ട ചുമതല എൽ.ഡി.എഫിനാണ്. അത് അവർ നടത്തിയാൽ ജയിക്കാം. ഇനി മൂന്ന് മാസം സുഖവാസത്തിന് പോകണം. എവിടേക്ക് പോകണമെന്ന തീരുമാനിച്ചിട്ടില്ല. ബി.ജെ.പി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കാനുണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു മറുപടി. മേയറായതിന് ശേഷം തനിക്ക് വീട്ടിൽ ഭാര്യയെ തനിച്ചാക്കിയാണ് പല സ്ഥലത്തേക്കും പോകേണ്ടി വന്നത്.