ഡൽഹി സ്ഫോടനം ,​ എല്ലാ വശങ്ങളും അന്വേഷിക്കും: ഷാ

Tuesday 11 November 2025 12:00 AM IST

ന്യൂഡൽഹി: സ്‌ഫോടനം സംബന്ധിച്ച് ദേശീയ സുരക്ഷാ ഏജൻസി (എൻ.എസ്.എ) അന്വേഷണം ആരംഭിച്ചതായും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ ഇന്നലെ വൈകിട്ട് 7ഓടെയാണ് ഐ 20 കാറിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടന വിവരമറിഞ്ഞ് 10 മിനിറ്റിനകം ഡൽഹി ക്രൈംബ്രാഞ്ചും ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ചും എൻ.എസ്.ജി, എൻ.ഐ.എ സംഘങ്ങളും സ്ഥലത്തെത്തി. സി.സി ടിവി ക്യാമറകൾ പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വശങ്ങളും അന്വേഷിച്ച് എത്രയും വേഗം പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന എൽ.എൻ.ജെ.പി ആശുപത്രിയിലെത്തിയ അമിത് ഷാ, എല്ലാ സഹായവും ഉറപ്പുനൽകി. സ്‌ഫോടനമുണ്ടായ സ്ഥലവും അദ്ദേഹം സന്ദർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.