ഇലക്ഷന് 2.5ലക്ഷം സർക്കാർ ജീവനക്കാർ
തിരുവനന്തപുരം:തദ്ദേശ പൊതുതിരഞ്ഞെടുപ്പ് നടത്താൻ 70000പൊലീസുകാരുൾപ്പെടെ 2.5ലക്ഷം സർക്കാർ ജീവനക്കാരാണ് രംഗത്തിറങ്ങുന്നത്. ഒരുഘട്ടത്തിലെ ഇലക്ഷന് 35000പൊലീസുകാരാണ് സുരക്ഷയൊരുക്കുക. തിരഞ്ഞെടുപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും കമ്മിഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ കളക്ടറാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി കോർപ്പറേഷനുകൾക്ക് വാർഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികൾ ഉണ്ടാവും. ആകെ 1249 വരണാധികാരികളാണുളളത്. ഓരോ വരണാധികാരിക്കും ഒന്നിലധികം ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, 3പോളിംഗ് ഓഫീസർമാർ എന്നിവരെ വോട്ടെടുപ്പിനായി നിയോഗിക്കും.വോട്ടെടുപ്പിനും പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും മറ്റുമായി 1,80,000ത്തോളം ഉദ്യോഗസ്ഥർ വേണ്ടിവരും.