സ്‌ഫോടനം അതിസുരക്ഷാ മേഖലയ്ക്ക് തൊട്ട് അരികിൽ

Tuesday 11 November 2025 12:44 AM IST

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയ്ക്ക് തൊട്ടടുത്ത് സ്ഥോടനം നടന്നത് രാജ്യത്തെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ചെങ്കോട്ടയ്ക്ക് തൊട്ടടുത്തുള്ള മെട്രോ സ്‌റ്റേഷൻ കവാടത്തിന് മുന്നിൽ രണ്ട് കാറുകൾ പൊട്ടിത്തെറിച്ച് 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണിത്. നിരവധി വിനോദസഞ്ചാരികൾ വരുന്ന സ്ഥലവും.

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ കനത്ത സുരക്ഷയാണ് മുഴുവൻ സമയവും. വൈകിട്ട് ആറ് വരെയാണ് ചെങ്കോട്ടയിൽ പൊതുജനങ്ങൾക്ക് പ്രവേശനം. എന്നാൽ ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം നൽകാത്ത തിങ്കളാഴ്ച ദിവസമാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ദേശീയ പ്രധാന്യമുള്ള സ്ഥലത്ത് നടന്ന സ്‌ഫോടനത്തെ ഗൗരമായാണ് സുരക്ഷാസേന കാണുന്നത്.

തലസ്ഥാനത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്‌നി ചൗക്ക് സ്‌ഫോടനം നടന്ന പ്രദേശത്തിനോട് ചേർന്നാണ്. സ്‌ഫോടനം നടന്നത് തിരക്ക് പാരമ്യത്തിലെത്തുന്ന സമയത്തായതിനാൽ സ്‌ഫോടനത്തിന് ശേഷം പരിഭ്രാന്തരായ ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.

കാർ എത്തിയത് പതിയെ

ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.55ഓടെ ഒരു കാർ ചുവന്ന സിഗ്നലിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് ഡൽഹി പൊലീസ് മേധാവി സതീഷ് ഗോൾച്ച പറഞ്ഞു. 'വൈകുന്നേരം 6.52ഓടെ, പതുക്കെ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലിൽ നിറുത്തി. ആളുകളുള്ള വാഹനത്തിൽ ഒരു സ്ഫോടനമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു'- സതീഷ് ഗോൾച്ച പറഞ്ഞു.

സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി

ചെ​ങ്കോ​ട്ട​ ​സ്‌​ഫോ​ട​ന​ത്തി​ന് ​പി​ന്നാ​ലെ​ ​രാ​ജ്യ​മാ​കെ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യി​ൽ.​ ​ഡ​ൽ​ഹി​ ​ക​ന​ത്ത​ ​സു​ര​ക്ഷാ​ ​വ​ല​യ​ത്തി​ലാ​ണ്.​ ​രാ​ജ്യ​ത്തെ​ ​ത​ന്ത്ര​പ്ര​ധാ​ന​ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം​ ​സു​ര​ക്ഷ​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ജ​മ്മു​ ​കാ​ശ്മീ​രി​ലും​ ​അ​തി​ർ​ത്തി​ ​മേ​ഖ​ല​ക​ളി​ലും​ ​ക​ന​ത്ത​ ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​മും​ബൈ​ ​അ​ട​ക്ക​മു​ള്ള​ ​രാ​ജ്യ​ത്തെ​ ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ​ ​സൈ​നി​ക​ ​കേ​ന്ദ്ര​ങ്ങ​ള​ട​ക്ക​മു​ള്ള​ ​മേ​ഖ​ല​ക​ൾ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യി​ലാ​ണ്.​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ജ​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​എ​ത്തു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കാ​ൻ​ ​പൊ​ലീ​സി​നും​ ​സു​ര​ക്ഷാ​സേ​ന​ക​ൾ​ക്കും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്. സ്‌​ഫോ​ട​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ദേ​ശീ​യ​ ​ത​ല​സ്ഥാ​ന​ ​മേ​ഖ​ല​യി​ൽ​ ​പൊ​ലീ​സ് ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യും​ ​പ​ട്രോ​ളിം​ഗും​ ​ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ഹ​രി​യാ​ന,​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ,​ ​മ​ഹാ​രാ​ഷ്ട്ര​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ശ​ക്ത​മാ​ക്കി.