ഞെട്ടി നിലത്തു വീണെന്ന് ദൃക്‌സാക്ഷി

Tuesday 11 November 2025 12:48 AM IST

ന്യൂഡൽഹി: ഉഗ്ര സ്‌ഫോടന ശബ്‌ദം കേട്ട് ഞെട്ടിയ ദൃക്‌സാക്ഷികൾ,​ അന്ധാളിപ്പോടെയാണ് മാദ്ധ്യമങ്ങളോട് വിവരങ്ങൾ പറഞ്ഞത്. സ്‌ഫോടന ശബ്‌ദം കേട്ട് വീടിന്റെ പുറത്തിറങ്ങി നോക്കിയപ്പോൾ കാറുകളിൽ തീ ആളിക്കത്തുന്നതാണ് കണ്ടതെന്ന് സമീപവാസിയായ രാജ്ധർ പാണ്ഡെ പറഞ്ഞു. വീടിന്റെ ജനലുകൾ കുലുങ്ങി. വൻവെളിച്ചത്തോടെയായിരുന്നു സ്‌ഫോടനമെന്ന് മറ്രൊരു ദൃക്‌സാക്ഷി പ്രതികരിച്ചു. ഇതുപോലൊരു സ്‌ഫോടന ശബ്‌ദം മുൻപ് കേട്ടിട്ടില്ല. ഓടിയെത്തിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതാണ് കണ്ടത്. ഉഗ്രശബ്‌ദത്തിൽ മൂന്നു തവണ താൻ ഞെട്ടി നിലത്തു വീണുവെന്ന് മറ്റൊരു സമീപവാസി പറഞ്ഞു.

ഡ​ൽ​ഹി​യി​ൽ​ ​ഹൈ​ ​അ​ലെ​ർ​ട്ട്

ഡ​ൽ​ഹി​ ​രാ​ജ്യാ​ന്ത​ര​-​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ,​ ​മെ​ട്രോ​ ​-​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ൾ,​ ​പാ​ർ​ല​മെ​ന്റും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യും​ ​അ​ട​ക്കം​ ​ത​ന്ത്ര​പ്ര​ധാ​ന​ ​മേ​ഖ​ല​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഹൈ​ ​അ​ലെ​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​വ്യാ​പാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​തി​വേ​ഗം​ ​അ​ട​പ്പി​ച്ചു.​ ​രാ​ത്രി​യി​ൽ​ ​ഡ​ൽ​ഹി​ ​അ​തി​ർ​ത്തി​ ​മേ​ഖ​ല​ക​ളി​ൽ​ ​അ​ട​ക്കം​ ​ക​ർ​ശ​ന​മാ​യ​ ​നി​രീ​ക്ഷ​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.