റെയിൽവേ പ്ലാറ്റ്‌ഫോമിൽ പരിശോധന: മദ്യലഹരിയിൽ യുവാവിനെ പിടികൂടി 

Tuesday 11 November 2025 7:39 AM IST
കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തുന്നു.

കോട്ടയം: റെയിൽവേ പൊലീസ് ട്രെയിനകത്തും പ്ലാറ്റ്‌ഫോമുകളിലും ഓപ്പറേഷൻ രക്ഷിത എന്ന പേരിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലും ഇന്നലെ പരിശോധന നടന്നു. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെയും ആർ.പി.എഫ് എ.എസ്.ഐ സന്തോഷിന്റെയും നേതൃത്വത്തിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുനലൂർ സ്വദേശിയായ മദ്യലഹരിയിലായിരുന്ന യുവാവിനെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും മദ്യം അടങ്ങിയ ബോട്ടിലും കണ്ടെടുത്തു. ഇയാൾക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു.