എംജി നീന്തൽ:പാലാ സെന്റ് തോമസ്,​ അൽഫോൻസാ കോളേജുകൾ മുന്നിൽ

Tuesday 11 November 2025 7:40 AM IST

പാലാ: സെന്റ് തോമസ് കോളേജിൽ ആരംഭിച്ച മഹാത്മാഗാന്ധി സർവ്വകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ 86 പോയിന്റുമായി പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ 94 പോയിന്റുമായി പാലാ അൽഫോൻസാ കോളേജും മുന്നിൽ.പുരുഷ വിഭാഗത്തിൽ മുൻവർഷത്തെ ചാമ്പ്യന്മാരായ കോതമംഗലം മാർ അത്തനഷ്യസ് കോളേജ് രണ്ടാമതും സെന്റ് സ്റ്റീഫൻസ് കോളേജ് മൂന്നാമതും നിൽക്കുന്നു. വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും എറണാകുളം സെന്റ് തെരേസാസ് കോളേജ് മൂന്നാമതും നിൽക്കുന്നു. ചാമ്പ്യൻഷിപ്പ് ഇന്ന് അവസാനിക്കും.