ശരണമന്ത്ര മുഖരിതമാകാന്‍ എരുമേലി ഒരുങ്ങി

Tuesday 11 November 2025 7:42 AM IST

എ​രു​മേ​ലി​:​ ​മ​ണ്ഡ​ല​ ​കാ​ലം​ ​ആ​രം​ഭി​ക്കാ​ൻ​ഇ​നി​ ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം.​ ​ഇ​നി​യു​ള്ള​ ​മ​ണി​ക്കൂ​റു​ക​ളി​ൽ​ ​എ​രു​മേ​ലി​ ​ഫു​ൾ ​ടൈം​ ​ഓ​ണാ​യി​രി​ക്കും.​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളും,​ഇ​ട​മു​റി​യാ​തെ​യു​ള്ള​ ​പേ​ട്ട​തു​ള്ള​ൽ,​ ​തീ​ർ​ത്ഥാട​ക​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​വ​ര​വ്,​ ​എ​ല്ലാ​ ​അ​ർ​ത്ഥ​ത്തി​ലും​ ​എ​രു​മേ​ലി​ക്കി​നി​ ​ഉ​റ​ക്ക​മി​ല്ലാ​ദി​ന​ങ്ങ​ൾ.16​ ​ന് ​വൈ​കി​ട്ടാ​ണ് ​ശ​ബ​രി​മ​ല​ ​ന​ട​ ​തു​റ​ക്കു​ന്ന​തെ​ങ്കി​ലും​ ​ര​ണ്ടു​ ​ദി​വ​സം​ ​മു​ൻ​പ് ​ത​ന്നെ​ ​തീ​ർ​ത്ഥാട​ക​ർ​ ​എ​രു​മേ​ലി​യി​ലെ​ത്തും. തീ​ർത്ഥാ​ടക​രെ​ ​വ​ര​വേ​ൽ​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ളു​ടെ​ ​അ​ന്തി​മ​ ​ഘ​ട്ട​ത്തി​ലാ​ലാ​ണ്‌​നാ​ടും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​സ​ർ​ക്കാ​രി​ന്റെ​ ​എ​ല്ലാ​ ​വ​കു​പ്പു​ക​ളും. താ​ത്ക്കാ​ലി​ക​ ​ഡി​സ്പെ​ൻ​സി​റി​യി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ജീ​വ​ന​ക്കാ​രും​ ​മ​രു​ന്നു​ക​ളും​ ​സം​വി​ധാ​ന​ങ്ങ​ളും​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ത​ന്നെ​ ​ഉ​ണ്ടാ​കും.​ ​ത​ട​സ​മി​ല്ലാ​ത്ത​ ​സേ​വ​നം​ ​വൈ​ദ്യു​തി​ ​വ​കു​പ്പും​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ന്നു.​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ആ​വശ്യ​മാ​യ​ ​ബ​സു​ക​ൾ​ 16​ ​ന് ​എ​ത്തും.​ ​പൊ​ലീ​സ്,​ ​അ​ഗ്‌​നി​ ​സു​ര​ക്ഷ,​ ​ജ​ല​വി​ത​ര​ണ,​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​വ​കു​പ്പു​ക​ളും​ ​ത​ങ്ങ​ളു​ടെ​ ​സേ​വ​ന​ങ്ങ​ൾ​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ന്ന​തി​ന്റെ​ ​തി​ര​ക്കി​ൽ​ ​ത​ന്നെ. ​രാ​സ​ ​സി​ന്ദൂ​രം,​ ​ചെ​റി​യ​ ​ഷാം​പൂ​ ​പാ​ക്ക​റ്റു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വി​ല്പ​ന​ ​ഇ​ത്ത​വ​ണ​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ട്.​ ​പൊ​ലീ​സ്,​ ​റ​വ​ന്യൂ​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ൾ​ 16​നു​ ​വൈ​കി​ട്ട് ​മു​ത​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​തു​ട​ങ്ങും.

ഫീ​ക്ക​ൽ​ ​സ്ലെ​ഡ‌്ജ് ​ട്രീ​റ്റ്മെ​ന്റ് ​പ്ലാ​ന്റ് 5.10 കോടിയിൽ പരം രൂപ ചെലവിട്ടുള്ള ഫീക്കൽ സ്ലെഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് (ശൗചാലയ മാലിന്യ സംസ്‌കരണ സംവിധാനം) നിർമാണത്തിന് എരുമേലിയിൽ തുടക്കമായി. നേർച്ചപ്പാറ വാർഡിൽ കമുകിൻകുഴിയിൽ പഞ്ചായത്ത് വക സ്ഥലത്താണ് പ്ലാന്റ് നിർമിക്കുക. ദേവസ്വം ബോർഡ്, മുസ്ലിം ജമാഅത്ത്, സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ആയിരത്തിൽ പരം ശൗചാലയങ്ങളാണ് ശബരിമല സീസണിൽ എരുമേലിയിൽ പ്രവർത്തിക്കുന്നത്. ശൗചാലയങ്ങളിലെ മാലിന്യങ്ങൾ ഏറ്റവും അത്യാധുനിക നിലയിൽ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ ശേഷിയുള്ള പ്ലാന്റ് ആണ് നിർമിക്കുകയെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. രാസ സിന്ദൂരം, ചെറിയ ഷാംപൂ പാക്കറ്റുകൾ എന്നിവയുടെ വില്പന ഇത്തവണ നിരോധിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ കൺട്രോൾ റൂമുകൾ 16നു വൈകിട്ട് മുതൽ പ്രവർത്തിച്ചു തുടങ്ങും.