ജില്ലയിൽ​16,29,096 വോട്ടർമാർ

Tuesday 11 November 2025 7:46 AM IST

കോട്ടയം: ജില്ലയിൽ അന്തിമ വോട്ടർ പട്ടികയായി. വോട്ടർമാർ 16,29,096 പേർ. ഇവരിൽ 8, 48, 815 പേർ സ്ത്രീകളാണ്. പുരുഷ വോട്ടർമാർ 7, 79, 269 ആണ്. 12 ട്രാൻസ് ജെൻഡർ വോട്ടർമാരുണ്ട്. 53 പേർ പ്രവാസികളാണ്.

മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോട്ടയം ( 1, 02, 237). ഏറ്റവും കുറവ് പാലാ (19, 144). പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് പനച്ചിക്കാട് (35, 846), ഏറ്റവും കുറവ് തലനാട് (5169) പഞ്ചായത്തിലുമാണ്. 20, 600 പേരാണ് അന്തിമ വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടത്

ജില്ലയിലെ 71 പഞ്ചായത്തുകളിൽ 39 എണ്ണത്തിൽ പ്രസിഡന്റ് സ്ഥാനം വിവിധ സംവരണ വിഭാഗങ്ങളിലുള്ളവർക്കാണ്. വനിത 33, പട്ടികജാതി 3, പട്ടികജാതി സ്ത്രീ 2, പട്ടിക വർഗം 1 എന്നിങ്ങനെയാണ് വിഭജനം. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിൽ വനിതാ അദ്ധ്യക്ഷരാകും. ആറു നഗരസഭകളിൽ പാലാ ഒഴികെ എല്ലാം ജനറലാകും. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനും ജനറൽ കാറ്റഗറിയിലാണ്.

തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങൾ ഗ്രാമപഞ്ചായത്ത് 1223 ബ്ലോക്ക് പഞ്ചായത്ത് 157 ജില്ലാ പഞ്ചായത്ത് 23 നഗരസഭ 208

നിലവിലെ സ്ഥിതി: ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. 10 ബ്ലോക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫ്. ഒരു ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്.

51 ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫ്. 18 ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫ്. 2 ഗ്രാമപഞ്ചായത്തുകൾ ബി.ജെ.പി 4 നഗരസഭകൾ യു.ഡി.എഫ് 2 നഗരസഭകൾ എൽ.ഡി.എഫ്