സാംസ്‌കാരിക  കൂട്ടായ്മ നടത്തി

Wednesday 12 November 2025 12:37 AM IST

ഈരാറ്റുപേട്ട : സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ സാംസ്‌കാരിക കൂട്ടായ്മ മാനവീയം സംസ്ഥാനപ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട മുസ്ലിം ഗവ.എൽ.പി സ്‌കൂൾ ഹാളിൽ നടത്തിയ സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയംഗം കെ.എൻ.ഷീബ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളായ വി.എം.എ.സലാം, സ്വപ്ന നാഥ്, തരുൺ സെബാസ്റ്റ്യൻ, വിഷ്ണുപ്രിയ പൂഞ്ഞാർ, ഇ.കെ.സീനത്ത്, നെൽസൺ മാന്തുരുത്തി തുടങ്ങിയവരെ ആദരിച്ചു. പ്രതിഭാസംഗമം തിരക്കഥാകൃത്ത് എലിക്കുളം ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസ് സമ്മാനവിതരണം നിർവഹിച്ചു.