ചങ്ങനാശേരിയിൽ വികസന മുരടിപ്പ്
Wednesday 12 November 2025 12:39 AM IST
ചങ്ങനാശേരി : ചങ്ങനാശേരിയിൽ വികസനമല്ല പൊളിക്കൽ മാത്രമാണ് നടക്കുന്നതെന്നും മോൻസ് ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കൺവെൻഷൻ ചെറുവേലിപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.എഫ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജെയ്‌സൺ ജോസഫ്, വി.ജെ ലാലി, സി.ഡി വത്സപ്പൻ, മാത്തുക്കുട്ടി പ്ലാത്താനം, ഡോ.ജോബിൻ എസ്.കൊട്ടാരം, അഡ്വ.ചെറിയാൻ ചാക്കോ, ജോർജ്കുട്ടി മാപ്പിളശ്ശേരി, സന്തോഷ് കാവുകാട്ട്, കെ.എ തോമസ് , റോയി ചാണ്ടി, ലൂക്കോസ് മാമ്മൻ, കുര്യൻ തൂമ്പുങ്കൽ എന്നിവർ പങ്കെടുത്തു.