സ്‌ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു; അമിത് ഷായുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു

Tuesday 11 November 2025 5:30 PM IST

ന്യൂഡൽഹി: ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിൽ ഉന്നതതല യോഗം ചേർന്നു. സുരക്ഷ ഏജൻസി തലവന്മാർ യോഗത്തിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെയും ആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സ്‌ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് ഉന്നതതല യോഗം ചേർന്നത്. ആഭ്യന്തര സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തെന്നാണ് വിവരം.

ചെങ്കോട്ടയിൽ ഇന്നലെയുണ്ടായത് ഭീകരാക്രമണമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. യുഎപിഎ വകുപ്പുകൾ ചേർത്താണ് ഡൽഹി പൊലീസ് കേസെടുത്തത്. പിന്നാലെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എൻഐഎ സംഘം പരിശോധന നടത്തിയിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്‌തെന്നും വിവരമുണ്ട്.