ഹൃദയോത്സവ് 2025 തുടങ്ങി
Wednesday 12 November 2025 12:44 AM IST
ചങ്ങനാശേരി: ചങ്ങനാശേരി സേക്രഡ് ഹാർട്ട് സ്‌കൂളിൽ ഹൃദയോൽസവ് 2025 അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജോസഫ് നെടുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബാസ്‌കറ്റ്ബാൾ, ഹാൻഡ് ബാൾ, ഷട്ടിൽ ബാഡ്മിന്റൺ, ചെസ് തുടങ്ങിയ ഇനങ്ങളിൽ എസ്സെച്ചിയൻ ടൂർണമെന്റിനും, നെക്‌സസ്, കളിന്തിക, ടെക്‌നോവാസ തുടങ്ങിയ വിവിധ ഫെസ്റ്റുകൾക്കും ഇതോടെ തുടക്കം കുറിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ ഫാ. ഷിജോ പുത്തൻപറമ്പിൽ ആദ്യ മത്സരം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 100 ലധികം സ്‌കൂളുകൾ ടൂർണമെന്റിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജെയിംസ് ആന്റണി സ്വാഗതം പറഞ്ഞു.