ദുആ മറിയം സലാം കുട്ടികളുടെ പ്രധാനമന്ത്രി
Wednesday 12 November 2025 12:44 AM IST
കോട്ടയം:ജില്ലാതല ശിശുദിനാഘോഷങ്ങളിലെ കുട്ടികളുടെ പ്രധാനമന്ത്രിയായി കോട്ടയം എം.ഡി സെമിനാരി എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ദുആ മറിയം സലാമിനെ തിരഞ്ഞെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗമത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം ദുആയ്ക്കായിരുന്നു. ശിശുക്ഷേമസമിതി 14 ന് ചങ്ങനാശേരിയിൽ സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷ ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. യു.പി വിഭാഗം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ നിഷാൻ ഷെരീഫ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.