മാല കവർന്ന പ്രതി പിടിയിൽ
Wednesday 12 November 2025 12:02 AM IST
നാഗർകോവിൽ : കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥയുടെ മാല കവർന്ന സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അരവിന്ദിന്റെ ഭാര്യ ദിവ്യ (43) യുടെ മാല കവർന്ന വെസ്റ്റ് ബംഗാൾ സ്വദേശി തബൻ കുമാർ (33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 3:45 ന് തിരുവനന്തപുരത്തു പോകാൻ ട്രെയിൻ കാത്തുനിൽക്കവേ ദിവ്യയുടെ 3 പവന്റെ മാല പൊട്ടിച്ചശേഷം കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു.