ബോധവത്കരണ സദസ്

Wednesday 12 November 2025 1:04 AM IST

മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇൻഫന്റ് ജീസസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സദസ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. റീജിയൻ ചെയർപേഴ്സൺ സജിത ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി എ.കെ. ഷാനവാസ്,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫെലിസ്,സോൺ ചെയർപേഴ്സൺ സി.കെ.രാജൻ,ക്ലബ് പ്രസിഡന്റ് പി.എൽ.രാജേഷ്,സെക്രട്ടറി സുഭാഷ് ഫ്രാൻസിസ് ഗോമസ്,ട്രഷറർ പത്മകുമാർ.ആർ,സജിത്ത് ഖാൻ,സിൽവസ്റ്റർ എന്നിവർ പങ്കെടുത്തു.കഴക്കൂട്ടം എക്സൈസ് റേഞ്ച് പ്രിവന്റ് ഓഫീസർ ദീപു, ഡിസ്ട്രിക്ട് സെക്രട്ടറി യൂത്ത് ആർ.എസ്.നന്ദകുമാർ എന്നിവർ ക്ലാസെടുത്തു.