തെക്കൻകുരിശുമല തീർത്ഥാടനം

Wednesday 12 November 2025 1:26 AM IST

വെള്ളറട: തെക്കൻകുരിശുമല തീർത്ഥാടനത്തിന് സംഘാടക സമിതി രൂപീകരിച്ചു.മാർച്ച് 15 മുതൽ 22 വരെ ഒന്നാംഘട്ട തീർത്ഥാടനവും ഏപ്രിൽ 2,​ 3 തീയതികളിൽ രണ്ടാം ഘട്ട തീർത്ഥാടനവും നടക്കും.കുരിശുമല സംഗമവേദിയിൽ നടന്ന യോഗം കുരിശുമല ഡയറക്ടർ ഡോ.വിൻസെന്റ് കെ.പീറ്റർ ഉദ്ഘാടനം ചെയ്തു.ഡോ.വിൻസെന്റ് കെ.പീറ്റർ (ജനറൽ കൺവീനർ)​,ഫാ. ജോസഫ് അനിൽ ,​ഫാ.ബെന്നി ലൂക്കോസ് (ജോയിന്റ് കൺവീനർമാർ)​,സി.കെ.ഹരീന്ദ്രൻ എം.എൽ.എ,ഡോ.താരഹൈ കത്ബർട്ട് എം.എൽ.എ ​( ചെയർമാൻമാർ),ടി.ജി.രാജേന്ദ്രൻ (ജനറൽ കോർഡിനേറ്റർ)​,പ്രിജിത്ത് എസ്.എൻ (സെക്രട്ടറി )​,വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു.എസ്.ജയന്തി സ്വാഗതവും പ്രസാദ്.പി.വി നന്ദിയും പറഞ്ഞു.