രാജ്യമാകെ ചിക്കിരി...... ചിക്കിരി , 6 കോടി കാഴ്ചക്കാർ

Wednesday 12 November 2025 6:46 AM IST

കൈയടി നേടി രാം ചരൺ തേജ നായകനായ പെദ്ധിയിലെ ഗാനം

എ.​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ഈ​ണ​മി​ട്ട​ ​ഒ​രു​ ​ഗാ​നം​ ​ഏ​റെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ​ദേ​ശ​മാ​കെ​ ​ത​രം​ഗ​മാ​കു​ന്നു.​ ​തെ​ലു​ങ്കി​ലെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​രാം​ ​ച​ര​ൺ​ ​തേ​ജ​ ​നാ​യ​ക​നാ​യി​ ​ബു​ച്ചി​ ​ബാ​ബു​ ​സ​ന​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പെ​ദ്ധി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​ ​എ.​ആ​ർ.​റ​ഹ്മാ​ൻ​ ​ഈ​ണ​മി​ട്ട​ ​ചി​ക്കി​രി......​ ​ചി​ക്കി​രി​ ​എ​ന്ന​ ​അ​ടി​പൊ​ളി​ ​ഗാ​നം​ ​യൂ​ ​ട്യൂ​ബി​ൽ​ ​മാ​ത്രം​ ​നാ​ല് ​ദി​വ​സം​ ​കൊ​ണ്ട് 6​ ​കോ​ടി​ ​പേ​ർ​ ​ക​ണ്ടു​ .​ ​ എ.​ആ​ർ.​ ​റ​ഹ്മാ​ന്റെ​ ​താ​ള​ക്കൊ​ഴു​പ്പു​ള്ള​ ​സം​ഗീ​ത​ത്തി​നൊ​പ്പം​ ​രാം​ ​ച​ര​ണി​ന്റെ​ ​ച​ടു​ല​മാ​യ​ ​നൃ​ത്ത​ച്ചു​വ​ടും​ ​സം​ഗീ​ത​ ​പ്രി​യ​നാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​ബു​ച്ചി​ബാ​ബു​ ​സ​ന​യു​ടെ​ ​ചി​ത്രീ​ക​ര​ണ​ ​ശൈ​ലി​യും​ ​ഗാ​യ​ക​ൻ​ ​ബെ​ന്നി​ ​ദ​യാ​ലി​ന്റെ​ ​ആ​ലാ​പ​ന​ ​മി​ക​വു​മാ​ണ് ​ചി​ക്കി​രി​പ്പാ​ട്ടി​നെ​ ​മെ​ഗാ​ ​ഹി​റ്റാ​ക്കു​ന്ന​ത്.​ ​പാ​ട്ടി​ന്റെ​ ​വ​രി​ക​ൾ​ ​ സി​ജു ​തു​റ​വൂ​ർ​ ​ആ​ണ് ​ര​ചി​ച്ച​ത്.​ ​ കൈയി​ൽ​ ​ക്രി​ക്ക​റ്റ് ​ബാ​റ്റും​ ​പി​ടി​ച്ചു​ ​കൊ​ണ്ടു​ള്ള​ ​രാം​ ​ച​ര​ണി​ന്റെ​ ​കി​ടി​ല​ൻ​ ​നൃ​ത്ത​ച്ചു​വ​ട് ​യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ​ ​ത​രം​ഗ​മാ​യി​ ​മാ​റി​ .​ജാ​നി​ ​മാ​സ്റ്റ​ർ​ ​ആ​ണ് ​നൃ​ത്ത​ ​സം​വി​ധാ​നം.​ നാ​യി​ക​ ​ജാ​ൻ​വി​ ​ക​പൂ​റും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എ​ ​ആ​ർ​ ​റ​ഹ്‍​മാ​നും​ ​പാ​ട്ടി​ന്റെ​ ​വീ​ഡി​യോ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​ത്തു​ന്നു. റി​ലീ​സ് ​ചെ​യ്ത് 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ഷാ​രൂ​ഖ് ​ഖാ​ൻ,​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ചി​ത്ര​ങ്ങ​ളെ​ ​മ​റി​ ​ക​ട​ന്ന് ​കാ​ഴ്ച​ക്കാ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​സ്വ​ന്ത​മാ​ക്കി​യ​ ​പാ​ട്ട് ​ഇ​പ്പോ​ഴും​ ​കു​തി​പ്പ് ​തു​ട​രു​ന്നു.​ബാ​ലാ​ജി​യാ​ണ് ​തെ​ലു​ങ്ക് ​ഒ​ർ​ജി​ന​ലി​ന്റെ​ ​ര​ച​യി​താ​വ്.​ ​ടി​ ​സീ​രീ​സ് ​ആ​ഡി​യോ​ ​റൈ​റ്റ്സ് ​സ്വ​ന്ത​മാ​ക്കി​ .​ ​ശി​വ​രാ​ജ്കു​മാ​ർ,​ ​ജ​ഗ​പ​തി​ ​ബാ​ബു,​ ​ദി​വ്യേ​ന്ദു​ ​ശ​ർ​മ്മ,​ ​വി​ജി​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ ഹൈ​ദ​രാ​ബാ​ദി​ലും​ ​ശ്രീ​ല​ങ്ക​യി​ലും​ ​ചി​ത്രീ​ക​രി​ച്ച​ ​പെ​ദ്ധി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​പ്പോ​ൾ​ ​പൂ​നെ​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ വൃ​ദ്ധി​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട​ ​സ​തീ​ഷ് ​കി​ലാ​രു​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ന് ​പു​റ​മെ​ ​ത​മി​ഴ് ,​ ​ക​ന്ന​ഡ,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലും​ ​മാ​ർ​ച്ച് 27​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​ആ​ർ.​ ​ഒ​ ​-​ ​ശ​ബ​രി.