അതിഭീകര കാമുകനിലെ സുന്ദരിയേ ഗാനം
ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന അതിഭീകര കാമുകൻ സിനിമയിലെ സുന്ദരിയേ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. തമിഴ് താരം ജീവയാണ് ഗാനം പുറത്തിറക്കിയത്. അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോൾ അനു എന്ന നായിക കഥാപാത്രത്തെ ദൃശ്യ രഘുനാഥ് അവതരിപ്പിക്കുന്നു . മനോഹരമായ പ്രണയഗാനമായാണ് സുന്ദരിയേ ... അണിയിച്ചൊരുക്കിയത്. ബിബിൻ അശോക് ഈണം നൽകി വൈശാഖ് സുഗുണൻ എഴുതിയ ഗാനം രഖൂ ആണ് ആലാപനം. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി റൊമാന്റിക് കോമഡി ഫാമിലി ഗണത്തിൽപ്പെടുന്നു.
സിസി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 14ന് തിയേറ്രറിൽ എത്തും. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്രർടെയ്ൻമെന്റ് എന്നീ ബാനറിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മാണം. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്,