75 -ാം ദിനം കടന്ന് ലോക
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ലോക - ചാപ്ടർ വൺ:ചന്ദ്ര" തിയേറ്ററിൽ 75 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക് ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങൾ തിയേറ്രറിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെ തിയേറ്ററുകളിലാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. ഒക്ടോബർ 31 നു ജിയോ ഹോട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിലും സ്ട്രീം ചെയ്യുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. കേരളത്തിൽ നിന്ന് മാത്രം 121 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ മലയാള ചിത്രമായി മാറുകയും ചെയ്തു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ഡൊമിനിക് അരുൺ നിർവഹിക്കുന്നു. പി.ആർ.ഒ- ശബരി.