തൃപ്രങ്ങോട്ടൂരിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ
പാനൂർ:തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ (രണ്ടാം ഭാഗം) പഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയിൽ പ്രകാശനം ചെയ്തു. ശ്രീവൽസൻ കുന്നോത്ത് പറമ്പ് ഏറ്റുവാങ്ങി. മാസങ്ങൾ നീണ്ടുനിന്ന വിവിധ തലങ്ങളിലുള്ള വളണ്ടിയർമാരുടെ സർവ്വേകൾക്കും ബയോഡൈവേഴ്സിറ്റി മാനേജ്‌മെന്റ അംഗങ്ങളുടെ ചർച്ചകൾക്കും ഗവേഷണ നിരീക്ഷണങ്ങൾക്കും ശേഷമാണ് മലയോര മേഖലകളായ നരിക്കോട്മല, വാഴമല എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ പി.ബി.ആർ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡന്റ് കൊള്ളുമ്മൽ ബാലൻ അദ്ധ്യക്ഷത വഹിച്ചു, സ്ഥിരംസമിതി അദ്ധ്യക്ഷരായ കൊയമ്പ്രത്ത് ഇസ്മായിൽ , നസീമാ ചാമാളി, ഷമീന കുഞ്ഞിപ്പറമ്പത്ത്, ഭരണ സമിതി അംഗങ്ങളായ ഹാജറ യൂസഫ്, എ.പി.നാണു, സി കെ.സുലൈഖ, ടി.പി.യശോദ, കെ.കെ.ബിന്ദു, സുധ വാസു, ഷൈമ, ബി.എം.സി അംഗങ്ങളായ എ.പി.കൃഷ്ണൻ , ദിനേശൻ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രസാദ് സ്വാഗതവും സയീദ് നന്ദിയും പറഞ്ഞു.