ഹസീന ആലിയമ്പത്തിന് സ്വീകരണം
Tuesday 11 November 2025 8:14 PM IST
തലശ്ശേരി :ചെന്നൈ ജവഹർ സ്റ്റേഡിയത്തിൽ നടന്ന 23-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യക്കായി അഞ്ച് കിലോമീറ്റർ അതിവേഗ നടത്ത മത്സരത്തിൽ (റേസ് വാക്ക്) സ്വർണ്ണ മെഡൽ നേടിയ ഹസീന ആലിയമ്പത്തിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.ഇറാൻ താരമായ മിർസ സിഹാൻ ഷിയാനെ പരാജയപ്പെടുത്തിയാണ് ഹസീന രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടിയത്. 36 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് മീറ്റിൽ പങ്കെടുത്തത്.തലശ്ശേരി പാലയാട് സ്വദേശിനിയായ ഹസീന, തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരിയാണ്.സ്വീകരണ ചടങ്ങിൽ എം.പി. മോഹനൻ, ഇ.ഡി.ബീന, പി.കെ.സുമേഷ്, വിദ്യാഭ്യാസ ഓഫീസർ പി.ശകുന്തള, പി.സി ലതീഷ് ബാബു, കെ.വി.മുസ്തഫ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡന്റ് ജസ്സി രാഗേഷ്, വിനിൽ മല്ലിശ്ശേരി എന്നിവർ സംസാരിച്ചു.