തോന്നയ്ക്കൽ സ്കൂൾ രണ്ടാം തവണയും ഓവറോൾ ചാമ്പ്യനായി

Wednesday 12 November 2025 1:25 AM IST

ആറ്റിങ്ങൽ: കണിയാപുരം ഉപജില്ല കലോത്സവത്തിൽ തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യനായി.യു.പി വിഭാഗത്തിൽ സംസ്കൃതം ഓവറോൾ,ഹയർ സെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, എച്ച്. എസ് ജനറൽ ഓവറോൾ സെക്കൻഡ്, സംസ്‌കൃതം ഓവറോൾ സെക്കൻഡ് എന്നിവയും സ്കൂൾ കരസ്ഥമാക്കി. 340 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.