യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
Wednesday 12 November 2025 12:00 AM IST
നേമം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ഊക്കോട് ജംഗ്ഷനിൽ സാലി മോനെ വെട്ടിയ കേസിലാണ് സഹോദരങ്ങളായ ഊക്കോട് സൗദ വിലാസത്തിൽ ഷാൻ രാജ്,കൃഷ്ണ രാജ് എന്നിവരെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.