ഗ്രാഫിക് ഡിസൈനിംഗ് കോഴ്സുകൾ

Wednesday 12 November 2025 12:37 AM IST

ആലപ്പുഴ : ചെറിയ കലവൂർ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം. അഡോബ് ഫോട്ടോഷോപ്പ് (ഫോട്ടോ എഡിറ്റിംഗും റീ ടൗച്ചിംഗും ) , ഇലസ്‌ട്രേറ്റർ ആൻഡ് കോറൽ ഡ്രോ (ലോഗോകൾ, പോസ്റ്ററുകൾ, ബ്രാൻഡിംഗ്), ഇൻഡിസൈൻ (മാഗസിൻ, ബുക്ക് ലേ ഔട്ട് ഡിസൈൻ), ബേസിക്സ് ഓഫ് വെബ് ഡിസൈൻ ആൻഡ് യു ഐ /യു എക്സ് , ക്രീയേറ്റീവ് തിങ്കിങ് ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നിവയാണ് കോഴ്സുകൾ.ദൈർഘ്യം മൂന്ന് മാസം. അപേക്ഷകൾ സമർപ്പിക്കുവാൻ : https://csp.asapkerala.gov.in/courses/professional-in-graphic-designing എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫോൺ : 9495999682.