മന്ത് രോഗ വിരുദ്ധ ദിനാചരണം

Wednesday 12 November 2025 1:41 AM IST

ചേർത്തല:ദേശീയ മന്ത് രോഗ വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത് അർത്തുങ്കൽ സെന്റ് ജോർജ് ചർച്ച് ലോഗോസ് സെന്ററിൽ ജില്ലാ ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.കോശി സി.പണിക്കർ നിർവഹിച്ചു. ജില്ല ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ടെനി ജോർജ്ജ് പള്ളിപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് എം.എൻ.സുനിൽകുമാർ ദേശീയ മന്ത് രോഗ വിരുദ്ധ ദിന സന്ദേശം നൽകി. രോഗപരിചരണത്തെപ്പറ്റി ജില്ലാ ബയോളജിസ്റ്റ് സി.സതീഷ് കുമാർ വിശദീകരിച്ചു. മന്ത് രോഗ പരിചരണ കിറ്റ് വിതരണ ഉദ്ഘാടനം സെന്റ് ജോർജ് ചർച്ച് വികാരി ഫാദർ ജോൺ കണ്ടത്തിപറമ്പ് നിർവഹിച്ചു.