കാത്തിരിപ്പ് കേന്ദ്രം ഉദ്ഘടനം

Wednesday 12 November 2025 1:41 AM IST

മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ വിനിയോഗിച്ച് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി എം. പി.മോഹനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ഗ്രാമ പഞ്ചായത്ത് അംഗം ബഷീർ മാക്കിനിക്കാട്, ഡിവൈ.എസ്.പി ബിജു വി.നായർ, മണ്ണഞ്ചേരി എസ്.എച്ച്.ഒ മധു എന്നിവർ സംസാരിച്ചു.