അന്വേഷണം വേണം: കോൺഗ്രസ്
Wednesday 12 November 2025 12:43 AM IST
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി.വിൻസന്റ്. തെരുവുനായകളുടെ കടിയേറ്റ് മാനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പ്രതിഷേധിച്ച് പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെയും തൃശൂരിന്റെയും അഭിമാനമാകേണ്ട പാർക്കിൽ മൃഗങ്ങളുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയത് സർക്കാരിന്റെയും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിയുടെയും കെടുകാര്യസ്ഥതയും ആർത്തിയുമാണെന്ന് വിൻസന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിനോയ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ഷാജി കോടങ്കണ്ടത്ത്, ജെയ്ജു സെബാസ്റ്റ്യൻ, റിസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.